ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; മൂന്നു പേര് കസ്റ്റഡിയില്‍
Tuesday, November 28, 2023 7:49 AM IST
തിരുവനന്തപുരം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ മൂന്നു പേര് കസ്റ്റഡിയില്‍.
കുട്ടിയെ തട്ടിക്കൊണ്ടു പോകാനുപയോഗിച്ച കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്ററുമായി ബന്ധപ്പെടുത്തി നടത്തിയ പരിശോധനയില്‍ രണ്ടു പേരെ ശ്രീകണ്ഠേശ്വരത്തില്‍ നിന്നും ഒരാളെ ശ്രീകാര്യത്തു നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
കാർ വാഷിംഗ് സെന്‍ററിൽ ഷോൾഡർ ബാഗിൽ സൂക്ഷിച്ച നിലയിൽ ലക്ഷക്കണക്കിന് രൂപയും പോലീസ് കണ്ടെത്തി. 500 രൂപയുടെ 19 കെട്ടുകളാണ് പോലീസ് ഇവിടെ നിന്ന് കണ്ടെത്തിയിരിക്കുന്നത്. ഏകദേശം ഒന്പതര ലക്ഷം രൂപയാണ് കണ്ടെടുത്തിരിക്കുന്നതെന്നാണ് വിവരം.
പ്രദേശത്തെ കൗൺസിലർ നൽകുന്ന വിവരം അനുസരിച്ച് കാർ വാഷിംഗ് സെന്‍റർ ഉടമയെയും ഒരു തൊഴിലാളിയെയുമാണ് ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തത്. തിരുവല്ലത്തെ മറ്റൊരു വർക്ക്ഷോപ്പിലും പരിശോധന നടക്കുന്നതായാണ് വിവരം.