ഹൈ​ദ​രാ​ബാ​ദ്: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ചൂ​ണ്ടി​ക്കാ​ട്ടി തെ​ലു​ങ്കാ​ന​യി​ല്‍ ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ന്‍റെ പ​ര​സ്യ​ങ്ങ​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന തെ​ലു​ങ്കാ​ന​യി​ല്‍ ബി​ജെ​പി​യു​ടെ​യും ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ആ​ര്‍​എ​സി​ന്‍റെ​യും പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

ഇ​ന്ന് വൈ​കു​ന്ന​രം അ​ഞ്ചി​നു മു​മ്പാ​യി ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ലെ പ്രി​ന്‍​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നോ​ട്ടീ​സ​യ​ക്കു​ക​യും ചെ​യ്തു.

തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കാ​നാ​യി കോ​ണ്‍​ഗ്ര​സ് പൊ​തു​ജ​ന​ത്തി​ന്‍റെ പ​ണം ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന ആ​രോ​പ​ണ​മാ​ണ് ബി​ആ​ര്‍​എ​സും ബി​ജെ​പി​യും ഉ​യ​ര്‍​ത്തു​ന്ന​ത്. ന​ട​ന്‍ പ​വ​ന്‍ ക​ല്യാ​ണി​ന്‍റെ പാ​ര്‍​ട്ടി​യാ​യ ജ​ന​സേ​ന​യു​മാ​യി സ​ഖ്യം ചേ​ര്‍​ന്നാ​ണ് ബി​ജെ​പി തെ​ലു​ങ്കാ​ന തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്.

ഈ ​വ​ര്‍​ഷ​മാ​ദ്യം ക​ര്‍​ണാ​ട​ക​യി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭ​ര​ണ​ത്തി​ലി​രു​ന്ന ബി​ജെ​പി​യെ തൂ​ത്തെ​റി​ഞ്ഞ് കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലേ​റി​യി​രു​ന്നു.

റൈ​തു ബ​ന്ധു സ്‌​കീ​മി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കാ​നു​ള്ള തെ​ലു​ങ്കാ​ന സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്ക​ത്തെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ത​ട​ഞ്ഞി​രു​ന്നു. സം​സ്ഥാ​ന​ത്തെ ഒ​രു മ​ന്ത്രി ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​യി​രു​ന്നു ച​ട്ട​ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

ന​വം​ബ​ര്‍ 30നാ​ണ് തെ​ലു​ങ്കാ​ന​യി​ല്‍ വോ​ട്ടെ​ടു​പ്പ്. ഡി​സം​ബ​ര്‍ മൂ​ന്നി​നാ​ണ് വോ​ട്ടെ​ണ്ണു​ന്ന​ത്.