കൊ​ച്ചി: കു​പ്ര​സി​ദ്ധ ഗു​ണ്ടാ​ത്ത​ല​വ​ൻ മ​ര​ട് അ​നീ​ഷി​ന്‍റെ സം​ഘാം​ഗ​ങ്ങ​ൾ അ​റ​സ്റ്റി​ൽ. യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ക​വ​ർ​ച്ച ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

ചേ​ർ​ത്ത​ല മാ​യി​ത്ത​റ​യി​ൽ കൊ​ച്ചു​വേ​ലി വീ​ട്ടി​ൽ അ​രു​ൺ പി. ​ഡോ​ൺ (35), കൊ​ല്ലം ത​വ​ള​ക്ക​ര പ്ലാ​ച്ചേ​രി വ​ട​ക്കേ​തി​ൽ വീ​ട്ടി​ൽ ബി​നു (38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ളെ പാ​ല​ക്കാ​ട് നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഓ​പ​റേ​ഷ​ൻ മ​ര​ട് എ​ന്ന പേ​രി​ൽ കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം രൂ​പ​വ​ത്ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ​മാ​സം 30നാ​ണ് നെ​ട്ടൂ​ർ സ്വ​ദേ​ശി​യെ വാ​ഹ​ന​ത്തി​ൽ ത​ട്ടി​കൊ​ണ്ടു​പോ​യ​ത്. മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ച്ച ചെ​യ്ത് കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു മ​ര​ട് അ​നീ​ഷി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും ശ്ര​മം. സം​ഭ​വ​ത്തി​ൽ പ​ന​ങ്ങാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.