കുസാറ്റ് വിസിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്
Monday, November 27, 2023 10:05 PM IST
കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലയിലുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർക്കെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്.
സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടന്‍ ഇമെയിലിലൂടെയാണ് വിസിക്കെതിരെ പരാതി നല്‍കിയത്. വിസിക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം.
വിസിയും സംഘാടകരുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് പരാതിയില്‍ പറയുന്നു. പോലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ചത്.