ലോകകപ്പ് മത്സരത്തിലെ ഇന്ത്യയുടെ തോൽവി ആഘോഷിച്ചു; ഏഴുപേർക്കെതിരെ കേസ്
Monday, November 27, 2023 10:00 PM IST
ശ്രീനഗർ: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിലെ ഇന്ത്യയുടെ തോൽവി ആഘോഷിക്കുകയും പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്ത വിദ്യാർഥികൾ അറസ്റ്റിൽ. ജമ്മുകാഷ്മീരിലെ ശ്രീനഗറിലാണ് സംഭവം.
ഷെർ-ഇ-കാഷ്മീർ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ ഏഴ് വിദ്യാർഥികൾക്കെതിരെയാണ് നടപടിയെടുത്തത്. ഇവർക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. ഇവർ ഒരു വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
നവംബർ 19 ന് അഹമ്മദാബാദിൽ നടന്ന ലോകകപ്പ് കിരീട പോരാട്ടത്തിൽ ഇന്ത്യ, ഓസ്ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റിരുന്നു.