ജു​ന​ഗ​ഡ്: ലി​ലി പ​രി​ക​ർ​മ തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​രാ​മോ​ട്ട​റി​ൽ ആ​കാ​ശ നി​രീ​ക്ഷ​ണം ന​ട​ത്തി ഗു​ജ​റാ​ത്ത് പോ​ലീ​സ്.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പാ​രാ​ഗ്ല​യ്ഡിം​ഗി​ലൂ​ടെ ജു​ന​ഗ​ഡ് ന​ഗ​ര​ത്തി​ന് മു​ക​ളി​ലൂ​ടെ പ​റ​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

എ​ക്സി​ലൂ​ടെ​യാ​ണ് പോ​ലീ​സ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ടൂ ​സ്ട്രോ​ക്ക് എ​ഞ്ചി​ൻ ഘ​ടി​പ്പി​ച്ച പാ​രാ​മോ​ട്ട​റി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും പൈ​ല​റ്റും പ​റ​ന്നു​യ​രു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. പി​ന്നി​ലു​ള്ള പൈ​ല​റ്റാ​ണ് പാ​രാ​ഗ്ല​യ്ഡ​ർ പൂ​ർ​ണ​മാ​യും നി​യ​ന്ത്രി​ക്കു​ന്ന​ത്.

പാ​രാ​ഗ്ല​യ്ഡിം​ഗി​നാ​യി പ്ര​ത്യേ​ക ലൈ​സ​ൻ​സ് ആ​വ​ശ്യ​മി​ല്ലെ​ങ്കി​ലും വീ​ഡി​യോ​യി​ലു​ള്ള ര​ണ്ട് ഉ​ദ്യേ​ഗ​സ്ഥ​രും പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​ണ്.

ജു​ന​ഗ​ഡ് ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ശ​സ്ത​മാ​യ ലി​ലി പ​രി​ക​ർ​മ തീ​ർ​ഥാ​ട​ന​ത്തി​ൽ തി​ര​ക്കേ​റു​ന്ന​തി​നാ​ലാ​ണ് പാ​രാ​ഗ്ല​യ്ഡിം​ഗ് നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ്ര​തി​വ​ർ​ഷം ഒ​രു​ല​ക്ഷം പേ​രാ​ണ് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.