ഭു​വ​നേ​ശ്വ​ർ: റൂ​ർ​ക്കെ​ലാ-​ഭു​വ​നേ​ശ്വ​ർ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന് നേ​രെ ക​ല്ലേ​റ്. ഒ​ഡി​ഷ​യി​ലെ മെ​ര​മ​ണ്ടാ​ലി സ്റ്റേ​ഷ​നും ബു​ദ​പാ​ങ്കി​നു​മി​ട​യി​ലാ​ണ് ക​ല്ലേ​റു​ണ്ടാ​യ​തെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ക​ല്ലേ​റി​ൽ എ​ക്സി​ക്യു​ട്ടീ​വ് കോ​ച്ചി​ന്‍റെ ജ​ന​ൽ പാ​ളി​ക്ക് ത​ക​രാ​ർ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ആ​ർ​പി​എ​ഫ് എ​സ്കോ​ർ​ട്ടിം​ഗ് സ്റ്റാ​ഫാ​ണ് ആ​ക്ര​മ​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മു​ൻ​പും രാ​ജ്യ​ത്തി​ന്‍റെ പ​ല കോ​ണു​ക​ളി​ൽ നി​ന്ന് വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.