ഹൈ​ദ​രാ​ബാ​ദ്: ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഹൈ​ദ​രാ​ബാ​ദി​നെ "ഭാ​ഗ്യ​ന​ഗ​ർ' ആ​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യും തെ​ല​ങ്കാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​നു​മാ​യ കി​ഷ​ൻ റെ​ഡ്ഡി. 30ന് ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന തെ​ല​ങ്കാ​ന​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ യോ​ഗ​ത്തി​ലാ​ണ് പേ​രു​മാ​റ്റ​ൽ ന​ട​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​നം കേ​ന്ദ്ര​മ​ന്ത്രി ന​ട​ത്തി​യ​ത്.

മു​ൻ​പും ഇ​ന്ത്യ​യി​ലെ പ​ല സ്ഥ​ല​ങ്ങ​ളു​ടെ​യും പേ​ര് മാ​റ്റി​യി​ട്ടു​ണ്ട്. ക​ൽ​ക്ക​ട്ട കോ​ൽ​ക്ക​ത്ത ആ​യി​ല്ലേ, ബോം​ബെ മും​ബൈ ആ‌​യി​ല്ലേ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. മ​ദ്രാ​സ് ചെ​ന്നൈ ആ​ക്കി​യ​ത് ബി​ജെ​പി അ​ല്ല ഡി​എം​കെ ആ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വി​ദ​ഗ്ദ ഉ​പ​ദേ​ശം തേ​ടി​യാ​യി​രി​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക​യ‌െ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തെ​ല​ങ്കാ​ന​യി​ൽ പ്ര​ച​ര​ണ​ത്തി​നെ​ത്തി​യ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും ഹൈ​ദ​രാ​ബാ​ദി​നെ ഭാ​ഗ്യ​ന​ഗ​ർ ആ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ത്രി​കോ​ണ മ​ത്സ​രം പ്ര​വ​ചി​ക്കു​ന്ന തെ​ല​ങ്കാ​ന ആ​ര് ഭ​രി​ക്കു​മെ​ന്ന് ഡി​സം​ബ​ർ മൂ​ന്നി​ന് അ​റി​യാം.