നവകേരള സദസിലും ബസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണി
Monday, November 27, 2023 7:24 PM IST
തിരുവനന്തപുരം: നവകേരള സദസിലും ബസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണി. ഗതാഗത മന്ത്രിയുടെ ഓഫീസിലേക്കാണ് ഭീഷണി കത്ത് എത്തിയത്.
മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് നൽകിയ പരാതിയിൽ കന്റോൺമെന്റ് പോലീസ് കേസെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
നേരത്തെ, നവ കേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണി കത്ത് ലഭിച്ചിരുന്നു. വയനാട് ദളത്തിന്റെ പേരിൽ ജില്ലാ കളക്ടർക്കാണ് ഭീഷണി കത്ത് കിട്ടിയത്.