മദ്യപിച്ച് വാഹനമോടിക്കല്‍; കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
Monday, November 27, 2023 3:46 PM IST
കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ച മൂന്ന് ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. രണ്ട് കെഎസ്ആര്‍ടി ഡ്രൈവര്‍മാരും ഒരു സ്വകാര്യ ബസ് ഡ്രൈവറുമാണ് പോലീസിന്റെ പിടിയിലായത്.
ഇന്ന് രാവിലെ തൃപ്പൂണിത്തുറയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. മൂന്ന് ബസുകളും തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുത്തു.
ബസ് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.