പോക്സോ കേസില്‍ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍
Monday, November 27, 2023 2:56 PM IST
പാലക്കാട്: പോക്സോ കേസില്‍ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. ചെര്‍പ്പുളശേരി പന്നിയം കുറുശിയിലെ കെ.അഹമ്മദ് കബീര്‍ ആണ് അറസ്റ്റിലായത്.
16 വയസുകാരിയുടെ പരാതിയിലാണ് ഇന്ന് രാവിലെ ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ ഡിവൈഎഫ്ഐ ചെര്‍പ്പുളശേരി മേഖലാ ഭാരവാഹിയായിരുന്നു പിടിയിലായ അഹമ്മദ് കബീര്‍.
അതേസമയം കേസെടുത്തതോടെ ഇയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി സിപിഎം പ്രദേശിക നേതൃത്വം അറിയിച്ചു.