കരുവന്നൂർ കേസ്: സതീഷ്കുമാറിന്റെ ജാമ്യഹർജിയിൽ ഉത്തരവ് ഇന്ന്
Monday, November 27, 2023 11:14 AM IST
കൊച്ചി: കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ ജാമ്യഹര്‍ജിയില്‍ ഇന്ന് ഉത്തരവ് പറയും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
മുന്‍മന്ത്രി എ.സി മൊയ്തീന്റെ ബെനാമിയാണ് സതീഷ്കുമാറെന്നാണ് ഇഡി കോടതിയിൽ ഉന്നയിച്ചത്. ഇദ്ദേഹത്തിന് ജാമ്യം നല്കിയാല് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.