ഏലയ്ക്ക ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം: കോടികൾ തട്ടിയയാൾ പിടിയിൽ
വെബ് ഡെസ്ക്
Monday, November 27, 2023 1:38 AM IST
മലപ്പുറം: ഏലയ്ക്ക കയറ്റുമതിയിലും ഓൺലൈൻ വ്യാപാരത്തിലും പങ്കാളികളാക്കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ ഇടുക്കി സ്വദേശി പിടിയിൽ. ഇടുക്കി രാജാക്കാട് സ്വദേശിയായ ജിൽജോ മാത്യുവാണ് എടവണ്ണ പോലീസിന്റെ പിടിലായത്.
ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി ജിൽജോയും ഭാര്യ സൗമ്യയും നിരവധി ആളുകളിൽ നിന്നും പണം തട്ടുകയായിരുന്നു. തിരുപ്പൂരിൽ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തെത്തി അന്വേഷണ സംഘം പിടികൂടുകയായിരുന്നു.
കോടികൾ കൈയിൽ വന്നതിന് പിന്നാലെ 2019ൽ ആണ് ദന്പതികൾ ഒളിവിൽ പോയി. ഇത്തരത്തിൽ 43 ലക്ഷം രൂപ നഷ്ടമായ എടവണ്ണ സ്വദേശി നല്കിയ പരാതിയില്‍ ജില്‍ജോയും ഭാര്യയും മുൻപ് അറസ്റ്റിലായിരുന്നു.
ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ജില്‍ജോയും ഭാര്യയും മുങ്ങുന്നത്. ജില്‍ജോയുടെ ഭാര്യ സൗമ്യ ഇപ്പോഴും ഒളിവിലാണ്. പല സ്റ്റേഷനുകളിലും ഇവരുടെ പേരില്‍ തട്ടിപ്പ് കേസുകളുണ്ട്.