കൊ​ച്ചി: ഓ​ൾ ഇ​ന്ത്യ ടൂ​റി​സ്റ്റ് പെ​ർ​മി​റ്റ് വാ​ഹ​ന​ങ്ങ​ൾ സ്റ്റേ​ജ് കാ​ര്യേ​ജാ​യി ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ പെ​ർ​മി​റ്റ് ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ക​യാ​ണെ​ങ്കി​ൽ പി​ഴ ചു​മ​ത്താ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

നി​യ​മം ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

പെ​ർ​മി​റ്റ് ച​ട്ടം ലം​ഘി​ച്ച​തി​ന് പി​ഴ ചു​മ​ത്തി​യ​തി​നെ​തി​രാ​യ കൊ​ല്ലം സ്വ​ദേ​ശി​ക​ളു​ടെ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.