മണിപ്പുരില്‍ വീണ്ടും വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു
Sunday, November 26, 2023 11:10 AM IST
ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും അക്രമം. കാംഗ്പോക്പി ജില്ലയിലെ ജൗപ്പി ഗ്രാമത്തിലുണ്ടായ വെടിവയ്പ്പില്‍ യുവാവ് കൊല്ലപ്പെട്ടു.
കുക്കി സോ വിഭാഗത്തില്‍പ്പെടുന്ന 21 വയസുകാരനാണ് മരിച്ചത്. ഗ്രാമത്തിന് കാവല്നിന്നവര്ക്ക് നേരേ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തെത്തുടര്‍ന്ന് കുക്കി സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് ചുരാചന്ദ്പൂരില്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയും കാംഗ്പോക്പി ജില്ലയില്‍ അജ്ഞാതരായ തോക്കുധാരികളുടെ ആക്രമണത്തില്‍ കുക്കി സോ വിഭാഗത്തില്‍പ്പെട്ട രണ്ട് പേര് കൊല്ലപ്പെട്ടിരുന്നു.