കിണറ്റിൽ ചാടി 19വയസുകാരി; പിന്നാലെ ചാടി അച്ഛൻ; രക്ഷകരായി അഗ്നിരക്ഷാ സേന
Sunday, November 26, 2023 7:29 AM IST
തിരുവനന്തപുരം: കിണറ്റില്‍ ചാടിയ വിദ്യാർഥിനിയെയും പിന്നാലെ രക്ഷിക്കാന്‍ ചാടിയ അച്ഛനെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പ്രാവച്ചമ്പലം സ്വാതി കോണ്‍വെന്റ് റോഡിലാണ് സംഭവം.
അഗ്നിരക്ഷാ സേന എത്തുമ്പോള്‍ വെള്ളം കോരുന്ന തൊട്ടിയില്‍ കെട്ടിയിരുന്ന കയറില്‍ അച്ഛന് മകളെയും പിടിച്ചു നില്ക്കുന്ന കാഴ്ചയാണ് കണ്ടത്. ഉടന്‍ തന്നെ ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഒന്‍പതിനാണ് സംഭവം. തിരുവനന്തപുരം ഫയര്‍ഫോഴ്സ് നിലയത്തില്‍ സന്ദേശം എത്തിയയുടൻ തന്നെ സ്ഥലത്തെത്തിയതുകൊണ്ടാണ് ഇരുവരേയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.
കുടുംബപ്രശ്നം കാരണമാണ് 19 വയസുള്ള പെൺകുട്ടി കിണറ്റില്‍ ചാടിയത്. മകള്‍ ചാടിയത് കണ്ട് അച്ഛനും കൂടെ ചാടുകയായിരുന്നു.
റെസ്ക്യൂ നെറ്റ്, റോപ് എന്നിവ ഉപയോഗിച്ചാണ് അച്ഛനെയും മകളെയും രക്ഷപ്പെടുത്തിയത്. അഗ്നിരക്ഷാ സേനയുടെ ജീപ്പില്‍ ഇരുവരെയും നേമം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.