കുസാറ്റ് അപകടം: 64 പേർക്ക് പരിക്ക്, അഞ്ച് പേർക്ക് ഗുരുതരമെന്ന് ആരോഗ്യമന്ത്രി
Saturday, November 25, 2023 9:08 PM IST
കോഴിക്കോട്: കുസാറ്റ് ഫെസ്റ്റിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ചുവെന്നും 64 പേർക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രി വീണാ ജോർജ്. അഞ്ച് വിദ്യാർഥികളുടെ പരിക്ക് ഗുരുതരമാണെന്നും മന്ത്രി അറിയിച്ചു.
പരിക്കേറ്റ 46 പേർ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ നാല് പേരുടെ നിലയാണ് ഗുരുതരം. 18 പേർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും മന്ത്രി അറിയിച്ചു.