മരണ വീട്ടിലെ സംഘർഷം; കേരള കോൺഗ്രസ്-എം പ്രവർത്തകനെ പാർട്ടിയിൽ നിന്നും പുറത്താക്കി
Saturday, November 25, 2023 7:55 PM IST
ഇടുക്കി: നെടുങ്കണ്ടത്ത് മരണവീട്ടിലുണ്ടായ സംഘര്‍ഷത്തിന് പിന്നിലെ നടപടിയുമായി കേരള കോൺഗ്രസ്-എം. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായ ജിന്സന് പൗവ്വത്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് വക്താവ് അറിയിച്ചു.
രാഷ്ട്രീയ തർക്കത്തെ തുടർന്നാണ് നെടുങ്കണ്ടം സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ ഫ്രിജോ ഫ്രാന്‍സിസിനെ ജിൻസൻ കുത്തിയത്.
അടിയന്തര ശസ്ത്രക്രീയക്ക് വിധേയനായ ഫ്രിജോ അപകടനില തരണം ചെയ്തതായാണ് വിവരം. വെള്ളിയാഴ്ച അര്‍ധരാത്രി 12നാണ് സംഭവം. മരണവീട്ടിലെത്തിയ ഇരുവരും തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കം പിന്നീട് അടിപിടിയില്‍ കലാശിക്കുകയായിരുന്നു.
മലനാട് കാര്‍ഷിക ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.ഇതിനിടെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫ്രിജിന്റെ വയറില്‍ ജിന്സന് കുത്തുകയായിരുന്നു. ഇരുവരെയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരാള്‍ക്ക് കൂടി നിസാര പരിക്കേറ്റു.