വിഭാഗീയ പ്രവർത്തനമല്ല; പാര്‍ട്ടിയുടെ താക്കീത് ഗൗരവമായി കാണുന്നു: ആര്യാടന് ഷൗക്കത്ത്
Saturday, November 25, 2023 12:40 PM IST
മലപ്പുറം: പാര്‍ട്ടിയുടെ താക്കീതിനെ ഗൗരവമായി കാണുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന് ഷൗക്കത്ത്. പലസ്തീന് റാലി മാറ്റിവയ്ക്കാന്‍ ആകുന്ന സാഹചര്യമായിരുന്നില്ല. അതുകൊണ്ടാണ് റാലി മാറ്റിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും തള്ളിയത്.
വൈകിയാണെങ്കിലും കോഴിക്കോട് വന്‍ ജനപങ്കാളിത്തത്തോടെ പാര്‍ട്ടി റാലി നടത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആര്യാടന് ഫൗണ്ടേഷന് സമാന്തര പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രൂപീകരിച്ചതല്ല. പാർട്ടിയെ അത് കൂടുതല്‍ ബോധിപ്പിക്കും.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ശാശ്വത പരിഹാരം ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു.
പലസ്തീന് അനകൂല റാലിയില്‍ ആര്യാടന് ഷൗക്കത്തിനെതിരെയുള്ള നടപടി താക്കീതില്‍ ഒതുക്കുകയാണ് കെപിസിസി ചെയ്തത്. ഖേദം പ്രകടിപ്പിച്ചതിനാല്‍ കടുത്ത നടപടി ഒഴിവാക്കുന്നു എന്നാണ് കെപിസിസി വിശദീകരണം.
നടപടി അംഗീകരിക്കുന്നു എന്ന് ആര്യാടന് ഷൗക്കത്ത് കഴിഞ്ഞദിവസം തന്നെ വ്യക്തമാക്കിയിരുന്നു.