മരണവീട്ടിലെ സംഘര്‍ഷത്തിന് പിന്നില്‍ രാഷ്ട്രീയ തര്‍ക്കം; കുത്തേറ്റത് കോണ്‍ഗ്രസ് പ്രവര്ത്തകന്
Saturday, November 25, 2023 12:00 PM IST
ഇടുക്കി: നെടുങ്കണ്ടത്ത് മരണവീട്ടിലുണ്ടായ സംഘര്‍ഷത്തിന് പിന്നിൽ രാഷ്ട്രീയ തർക്കം. നെടുങ്കണ്ടം സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്.
സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാള്‍ അപകടനില തരണം ചെയ്തതായാണ് വിവരം. സംഭവത്തില്‍ കേരള കോണ്‍ഗ്രസ് - എം സംസ്ഥാന കമ്മിറ്റി അംഗം ജിന്സന് പൗവ്വത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച അര്‍ധരാത്രി 12നാണ് സംഭവം. മരണവീട്ടിലെത്തിയ ഇരുവരും തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കം പിന്നീട് അടിപിടിയില്‍ കലാശിക്കുകയായിരുന്നു.
കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇതിനിടെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫ്രിജിന്റെ വയറില്‍ ജിന്സന് കുത്തുകയായിരുന്നു. ഇരുവരെയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരാള്‍ക്ക് കൂടി നിസാര പരിക്കേറ്റു.