രാജസ്ഥാന് തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് മന്ദഗതിയില്‍; പോളിംഗ് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
Saturday, November 25, 2023 11:24 AM IST
ജയ്പുര്‍: രാജസ്ഥാനില്‍ വോട്ടെടുപ്പ് മന്ദഗതിയില്‍ പുരാഗമിക്കുന്നു. നിലവില്‍ 9.8 ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. രാവിലെ 9.30 വരെയുള്ള കണക്കാണിത്. ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
199 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 183 വനിതകള്‍ ഉള്‍പ്പെടെ 1,875 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
അതിനിടെ, പാലി ജില്ലയില്‍ പോളിംഗ് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. സുമര്‍പൂര്‍ അസംബ്ലി മണ്ഡലത്തിലെ 47-ാം നമ്പര്‍ ബൂത്തിലെ പോളിംഗ് ഏജന്റായ ശാന്തി ലാല്‍ ആണ് മരിച്ചത്.
ഇയാള്‍ നടുത്തളത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.