ചൈന മാസ്റ്റേഴ്സ്:പ്രണോയ് പുറത്ത്; സാത്വിക്-ചിരാഗ് സഖ്യം സെമിയില്‍
Saturday, November 25, 2023 1:07 AM IST
ഷെന്‍ഷെന്‍: ഇന്ത്യയുടെ സാത്വിക് സായ് രാജ് രാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ചൈന മാസ്റ്റേഴ്സ് സൂപ്പര്‍ 750 ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് സെമിയില്‍ കടന്നു.
ടോപ് സീഡുകളായ ഇന്ത്യന്‍ സഖ്യം ഇന്തോനേഷ്യയുടെ ലിയോ റോളി കര്‍ണാണ്ടോ-ഡാനിയേല്‍ മാര്ട്ടിന് സഖ്യത്തെയാണ് തോല്പ്പില്പ്പിച്ചത്. സ്കോര്‍: 21-16,21-14.
ഹാംഗ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായ സാത്വിക്-ചിരാഗ് സഖ്യം ഇന്തോനേഷ്യന്‍ സൂപ്പര്‍ 1000, കൊറിയ സൂപ്പര്‍ 500,സ്വിസ് സൂപ്പര്‍ 300 എന്നീ ടൂര്‍ണമെന്റുകളിലും ജേതാക്കളായിരുന്നു.
അതേസമയം ചൈനാ മാസ്റ്റേഴ്സില്‍ മലയാളി പ്രതീക്ഷയായിരുന്ന എച്ച്.എസ് പ്രണോയ് പുരുഷ സിംഗിള്‍സില്‍ ക്വാര്‍ട്ടറില്‍ പുറത്തായി. ജപ്പാന്റെ കൊഡായ് നരൗകയോട് 9-21,14-21 എന്ന സ്കോറിനായിരുന്നു പ്രണോയിയുടെ തോല്‍വി.