ചേർപ്പുങ്കൽ പാലത്തിന് അടിയിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി
Friday, November 24, 2023 9:16 PM IST
പാലാ: ചേർപ്പുങ്കൽ പാലത്തിന് അടിയിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് വൈകിട്ട് 5.40യോടെ മീനച്ചിലാറ്റിലൂടെ മൃതദേഹം ഒഴുകുന്നത് കണ്ട് നാട്ടുകാർ പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു.
തുടർന്നാണ് പാലായിൽ നിന്നും ഫയർഫോഴ്സ് എത്തി മൃതദേഹം കരയിലേക്കടുപ്പിച്ചത്. രണ്ട് ദിവസത്തോളം പഴക്കം ഉണ്ടന്ന് കരുതുന്ന മൃതദേഹം തമിഴ്നാട് സ്വദേശിയുടെതാണന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി