വെടിനിർത്തൽ കരാർ; 25 ബന്ദികളെ മോചിപ്പിച്ച് ഹമാസ്
Friday, November 24, 2023 8:48 PM IST
ഗാസ: വെടിനിര്‍ത്തൽ കരാറിന്റെ ഭാഗമായി 25 ബന്ദികളെ മോചിപ്പിച്ച് ഹമാസ്. 13 ഇസ്രയേൽ പൗരന്മാരെയും തായ്ലന്ഡില്നിന്നുള്ള 12 പേരെയുമാണ് മോചിപ്പിച്ചത്.
തായ് പൗരന്മാരെ മോചിപ്പിച്ച വിവരം തായ്ലന്ഡ് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. തായ്ലന്‍ഡിൽനിന്നുള്ളവരെ മോചിപ്പിക്കുന്നത് കരാറിന്റെ ഭാഗമായല്ല. റെഡ് ക്രോസിനു കൈമാറിയ ഇസ്രയേൽ പൗരന്മാരെ റഫാ അതിര്‍ത്തിയില്‍ എത്തിക്കും. ഇവിടെനിന്ന് ഹെലികോപ്റ്ററിൽ നാട്ടിലേക്ക് കൊണ്ടുപോകും.
ബന്ദികളെ സ്വീകരിച്ച ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) ഇവരെ അവരുടെ ബന്ധുക്കൾക്ക് കൈമാറും. അതിനു മുൻപ് അവർക്ക് വൈദ്യ സഹായം നൽകും.