മും​ബൈ: മും​ബൈ വി​മാ​ന​ത്താ​വ​ളം ത​ക​ര്‍​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ മ​ല​യാ​ളി അ​റ​സ്റ്റി​ൽ. മും​ബൈ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്‌​ക്വാ​ഡ് (എ​ടി​എ​സ്) ആ​ണ്‌ പ്ര​തി​യെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും അ​റ​സ്റ്റ് ചെ​യ്‌​ത​ത്.‌

ഒ​രു മി​ല്യ​ണ്‍ ഡോ​ള​ര്‍ ബി​റ്റ്‌​കോ​യി​നാ​യി ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ വി​മാ​ന​ത്താ​വ​ളം ത​ക​ര്‍​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. വ്യാ​ഴാ​ഴ്ച​യാ​ണ് ഈ ​മെ​യി​ലി​ല്‍ ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് സ​ഹ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു ഇ​മെ​യി​ല്‍ സ​ന്ദേ​ശം ല​ഭി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​ത് അ​വ​സാ​ന മു​ന്ന​റി​യി​പ്പാ​ണെ​ന്നും 48 മ​ണി​ക്കൂ​റി​ന​കം പ​ണം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ടെ​ര്‍​മി​ന​ല്‍ ര​ണ്ടും ബോം​ബ് വ​ച്ച് ത​ക​ര്‍​ക്കു​മെ​ന്നു​മാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.