തി​രു​വ​ന​ന്ത​പു​രം: ആ​ര്യാ​ട​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ പേ​രി​ൽ പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി ന​ട​ത്തി​യ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന് ശ​ക്ത​മാ​യ താ​ക്കീ​തു​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. സുധാകരൻ. പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ൾ​ക്ക് സ​മാ​ന്ത​ര​മാ​യി ആ​ര്യാ​ട​ൻ ഫൗ​ണ്ടേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്ക​രു​തെ​ന്നും ഫൗ​ണ്ടേ​ഷ​ന്‍റെ പ​രി​പാ​ടി​ക​ൾ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യെ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണ​മെ​ന്നും കെ​പി​സി​സി ആ​വ​ശ്യ​പ്പെ​ട്ടു.

പാർട്ടി വിലക്കിയിട്ടും പാലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയ സംഭവത്തിൽ നി​രു​പാ​ധി​കം ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത് മു​ഖ​വി​ല​യ്ക്കെ​ടു​ക്കു​ന്നു​വെ​ന്ന് കെ​പി​സി​സി വ്യ​ക്ത​മാ​ക്കി. ഷൗ​ക്ക​ത്തി​നെ​തി​രെ​യു​ള്ള ന​ട​പ​ടി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ​യും മ​ല​പ്പു​റം ഡി​സി​സി​യെ​യും കെ​പി​സി​സി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ക​ടു​ത്ത ന​ട​പ​ടി ഒ​ഴി​വാ​ക്കി​യ​ത് ഖേ​ദ​പ്ര​ക​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണെ​ന്നാ​ണ് കെപിസിസിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.