കാമുകൻ ചതിച്ചു; ആത്മഹത്യാ ഭീഷണിയുമായി യുവതി ടവറിന് മുകളിൽ
Thursday, November 23, 2023 11:43 PM IST
ലക്നോ: ഉത്തർപ്രദേശിൽ കാമുകൻ ചതിച്ചെന്നും വിവാഹം കഴിക്കാൻ സമ്മതിക്കുന്നില്ലെന്നും ആരോപിച്ച് പെൺകുട്ടി ടവറിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. മഹാരാജ്ഗഞ്ചിലാണ് സംഭവം.
ബിതൗലി പോലീസ് സ്റ്റേഷൻ പരിധിയിലെ സെമ്ര രാജ ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഭവം. പെൺകുട്ടി ടവറിന് മുകളിൽ കയറുന്നത് കണ്ട് നിരവധിപേർ സ്ഥലത്ത് തടിച്ചു കൂടി. പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി യുവതിയെ അനുനയിപ്പിച്ച് സുരക്ഷിതമായി ടവറിൽ നിന്ന് താഴെയിറക്കി.
അതേസമയം, യുവതിയുടെ കാമുകനെ കണ്ടെത്താനായിട്ടില്ല. എന്നാൽ ഇയാളുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം നടത്തി യുവതിയുടെ കാമുകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.