സൈനബ വധം; ഒരാൾ കൂടി അറസ്റ്റിൽ
Thursday, November 23, 2023 11:14 PM IST
കോഴിക്കോട്: കുറ്റിക്കാട്ടൂർ സൈനബ വധക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഗൂഡല്ലൂർ സ്വദേശി ശരത് ആണ് പിടിയിലായത്.
മുഖ്യപ്രതി സമദ്, കൂട്ടുപ്രതി സുലൈമാൻ എന്നിവരിൽ നിന്ന് സൈനബയുടെ സ്വർണം തട്ടിയെടുത്ത സംഘത്തിലുള്ളയാളാണ് ശരത്. ഇയാളിൽ നിന്ന് സൈനബയുടെ മാല ഉൾപ്പെടെ ആറര പവൻ സ്വർണ്ണവും കണ്ടെടുത്തു.
ഗൂഡല്ലൂരിൽ നിന്നാണ് ശരത് പിടിയിലായത്. കോഴിക്കോട് ജെഎഫ്സിഎം മൂന്നാം കോടതിയിൽ ഹാജരാക്കിയ ശരതിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.