സിനിമ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക്
Thursday, November 23, 2023 9:49 PM IST
ചെന്നൈ: സിനിമ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക്. സിരുത്തൈ സിവ സംവിധാനം ചെയ്യുന്ന കങ്കുവയുടെ ചത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ചെന്നൈയിലെ സ്റ്റുഡിയോയിൽ വച്ചാണ് സംഭവം.
ചിത്രീകരണത്തിനിടെ ഒരു റോപ്പ് ക്യാം പൊട്ടി നടന്റെ തോളിലേക്ക് വീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സൂര്യയ്ക്ക് നിസാര പരിക്കുകൾ മാത്രമേയുള്ളുവെന്നാണ് സൂചന.