തൃശൂരിൽ ടിപ്പർ ലോറിയിടിച്ച് ക്ഷീരകർഷക മരിച്ചു
Thursday, November 23, 2023 4:18 PM IST
തൃശൂർ: വാണിയമ്പാറയിൽ ടിപ്പർ ലോറി ഇടിച്ച് കാൽ നട യാത്രക്കാരിയായ സ്ത്രീ മരിച്ചു. കൊമ്പഴ പെരുംതുമ്പ സ്വദേശിനി മേരി(66) യാണ് മരിച്ചത്.
ഇവർക്കൊപ്പമുണ്ടായിരുന്ന റീന ജയിംസിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വാണിയമ്പാറയിൽ ബസ് ഇറങ്ങി ദേശീയപാതയോരത്തുകൂടി മുന്നോട്ട് നടക്കുകയായിരുന്ന മേരിയെയും റീനയേയും ഇതേ പാതയിലൂടെ നിയന്ത്രണം വിട്ട് ഡിവൈഡറിലൂടെ കയറിയിറങ്ങിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
മേരിയുടെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി. ടിപ്പർ ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.