തമിഴ്നാട്ടിൽ കനത്ത മഴ; ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Thursday, November 23, 2023 11:53 AM IST
ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴയിൽ ചെന്നൈയിലെ പലഭാഗങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. മഴയെത്തുടർന്ന് സംസ്ഥാനത്തെ ഒൻപത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
തിരുനെൽവേലി, കന്യാകുമാരി, തൂത്തുകുടി, തെങ്കാശി, വിരുതുനഗർ, തേനി, പുതുക്കോട്ടൈ, നീലഗിരി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
നീലഗിരി റെയില്‍പ്പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ശനിയാഴ്ച വരെ ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവച്ചിരിക്കുകയാണ്.