യുഎസ്-കാനഡ അതിർത്തിയിൽ സ്ഫോടനം
Thursday, November 23, 2023 4:11 AM IST
ന്യൂയോർക്ക്: യുഎസ്-കാനഡ അതിർത്തിയിൽ സ്ഫോടനം. നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപമുള്ള റെയിൻബോ ബ്രിഡ്ജിൽ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.
സംഭവത്തിൽ രണ്ട് പേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവരുടെ വിവരങ്ങൾ അറിവായിട്ടില്ല. കാർ ആണ് പൊട്ടിത്തെറിച്ചത്.
റെയിൻബോ ബ്രിഡ്ജ് കാനഡയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള ഏറ്റവും തിരക്കേറിയ ക്രോസിംഗുകളിൽ ഒന്നാണ്. 16 വാഹന പാതകളാണുള്ളത്, കൂടാതെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അനുസരിച്ച് സാധാരണ 24 മണിക്കൂറും തുറന്നിരിക്കും.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന പോലീസും എഫ്ബിഐ ജോയിന്റ് ടെററിസം ടാസ്ക് ഫോഴ്സും സംസ്ഥാനത്തിലേക്കുള്ള പ്രവേശനത്തിന്റെ എല്ലാ പോയിന്റുകളിലും നിരീക്ഷണം ശക്തമാക്കി.