കോ​ഴി​ക്കോ​ട്: കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​ന് വി​ല​ക്ക്. റാ​ലി​യി​ല്‍ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് പ​ങ്കെ​ടു​ക്കേ​ണ്ട​ന്ന് കെ​പി​സി​സി നി​ര്‍​ദേ​ശി​ച്ചു.

നേ​ര​ത്തെ, പാ​ർ​ട്ടി അ​ച്ച​ട​ക്കം ലം​ഘി​ച്ച് മ​ല​പ്പു​റ​ത്ത് റാ​ലി ന​ട​ത്തി​യ​തി​ന് ഷൗ​ക്ക​ത്തി​നെ പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്തി​യി​രു​ന്നു. അ​ച്ച​ട​ക്ക സ​മി​തി ശി​പാ​ർ​ശ​യി​ൽ തീ​രു​മാ​നം വ​രാ​ത്ത​ത് കൊ​ണ്ടാ​ണ് ഈ ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഈ ​മാ​സം 13 വ​രെ​യാ​യി​രു​ന്നു പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​ച്ച​ട​ക്ക​സ​മി​തി റി​പ്പോ​ർ​ട്ട് വൈ​കി​യ​തി​നെ തു​ട​ർ​ന്ന് വി​ല​ക്ക് തു​ട​രു​ക​യാ​യി​രു​ന്നു.