വയനാട്ടിൽ നവകേരള സദസ് തടയും; സിപിഐഎംഎല്ലിന്റെ പേരിൽ ഭീഷണി
Wednesday, November 22, 2023 8:21 PM IST
വയനാട്: നവകേരള സദസ് തടയുമെന്ന മുന്നറിയിപ്പുമായി സിപിഐഎംഎല്ലിന്റെ പേരിൽ വയനാട് കളക്ട്രേറ്റിൽ ഭീഷണിക്കത്ത് ലഭിച്ചു. കത്ത് ജില്ലാ ഭരണകൂടം പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
രണ്ട് കത്തുകളാണ് കളക്ട്രേറ്റിൽ ലഭിച്ചത്. രണ്ടും വ്യത്യസ്തമായ കൈയക്ഷരത്തിൽ ഉള്ളതാണെന്ന് പോലീസ് വ്യക്തമാക്കി. ഭീഷണിക്കത്തു ലഭിച്ചുവെന്ന വിവരം വയനാട് എസ്പി സ്ഥിരീകരിച്ചു.
വടക്കൻ ജില്ലകളിലെ നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണിയും പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധങ്ങളും കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണിക്കത്തും ലഭിച്ചത്.