ന​വ​കേ​ര​ള​യാ​ത്ര പ്ര​ഹ​സ​ന​മെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ
ന​വ​കേ​ര​ള​യാ​ത്ര പ്ര​ഹ​സ​ന​മെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ
Wednesday, November 22, 2023 8:49 PM IST
തൃ​ശൂ​ർ: മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ന​ട​ത്തു​ന്ന ന​വ​കേ​ര​ള​യാ​ത്ര പ്ര​ഹ​സ​നം മാ​ത്ര​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. തൃ​ശൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ർ​ക്കാ​ർ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​ണ് എ​ൽ​ഡി​എ​ഫ് ചെ​യ്യു​ന്ന​ത്. വി​ല കു​റ​ഞ്ഞ രാ​ഷ്‌​ട്രീ​യ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ പൊ​റാ​ട്ട് നാ​ട​കം ക​ളി​ക്കു​ക​യാ​ണ്.

കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ച​ര​ണം പ​ച്ച​ക്ക​ള​മാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​രാ​ജ​യം കേ​ന്ദ്ര സ​ർ​ക്കാ​രി​ന് മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.


യൂ​ത്ത് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​വ​ർ രാ​ജ്യ​ദ്രോ​ഹി​ക​ൾ ആ​ണ്. ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് പാ​ല​ക്കാ​ട് എം​എ​ൽ​എ ഷാ​ഫി പ​റ​മ്പി​ൽ ആ​ണെ​ന്നും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നും ഇ​ക്കാ​ര്യ​ത്തി​ൽ അ​റി​വു​ണ്ടാ​യി​രു​ന്നു​വെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<