ഗരുഡ ബസിൽ നിന്നും ഗ്ലാസ് തകർത്ത് ചാടി; യാത്രക്കാരന് പരിക്ക്
Wednesday, November 22, 2023 6:23 PM IST
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ഗരുഡ ബസിൽ നിന്നും ഗ്ലാസ് തകർത്ത് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്. കല്ലമ്പലം സ്വദേശി മുഹമ്മദ് അലിക്കാണ് പരിക്കേറ്റത്.
കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിൽ നിന്നാണ് ഇയാൾ ചാടിയത്. തലയ്ക്കും കാലിനും പരിക്കേറ്റ ഇയാള്‍ റോഡിലൂടെ ഓടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് പിടികൂടി ഇയാളെ പോലീസിന് കൈമാറി.
ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.