തൃഷയ്ക്കെതിരായ വിവാദ പരാമർശം; മൻസൂർ അലിഖാനെതിരെ കേസ്
Tuesday, November 21, 2023 10:44 PM IST
ചെന്നൈ: നടി തൃഷയ്ക്കെതിരെയാ വിവാദപരാമർശത്തിൽ നടൻ മൻസൂർ അലിഖാനെതിരെ കേസ്. തൃഷയുടെ പരാതിയിലാണ് നടനെതിരെ നുങ്കമ്പാക്കം പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 എ, 509 എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
നേരത്തെ, വിഷയത്തിൽ ഇടപെട്ട ദേശീയ വനിതാ കമ്മിഷന് ഡിജിപിയോട് കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ലിയോ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മൻസൂർ അലിഖാൻ തൃഷയെ കുറിച്ച് വിവാദ പരാമർശം നടത്തിയത്.
നടി ഖുശ്ബു, സംവിധായകന് ലോകേഷ് കനകരാജ്, ഗായിക ചിന്മയി, ചിരഞ്ജീവി എന്നിവരുള്‍പ്പെടെ നിരവധി പേർ മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.