വീട്ടമ്മയെ മദ്യം നല്കി പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ പിടിയിൽ
Tuesday, November 21, 2023 9:32 PM IST
ആലപ്പുഴ: വീട്ടമ്മയെ മദ്യം നല്കി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ആറാട്ടുപുഴ വലിയഴീക്കല്‍ മീനത്ത് വീട്ടില്‍ പ്രസേനനെ(54) യാണ് പോലീസ് പിടികൂടിയത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആശുപത്രിയില്‍ പോകാനായി ഓട്ടോറിക്ഷയില്‍ കയറിയ 58 കാരിക്ക് നേരെയാണ് ഇയാൾ അതിക്രമം നടത്തിയത്.
വീട്ടമ്മയെ മദ്യം നൽകി മയക്കിയ ഇയാൾ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. പിന്നീട്, വൈകുന്നേരം അഞ്ചോടെ ഓട്ടോറിക്ഷയില്‍ തന്നെ തിരികെ വീടിനു സമീപത്തു കൊണ്ടുവന്ന് ഇറക്കി വിടുകയും ചെയ്തു.
അവശനിലയിലായ വീട്ടമ്മയെ തൃക്കുന്നപ്പുഴ സാമൂഹ്യരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ച് ചികിത്സ നല്കി. ഓച്ചിറയിൽ നിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്.