സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർഥിനികൾക്ക് പരിക്ക്
Tuesday, November 21, 2023 8:15 PM IST
ചെങ്ങന്നൂർ: സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർഥിനികൾക്ക് പരിക്ക്. ചെങ്ങന്നൂർ ബുധനൂരിലാണ് സംഭവം. മാന്നാർ-ചെങ്ങന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന അംബിക ബസിൽ നിന്നാണ് വിദ്യാർഥിനികൾ തെറിച്ചു വീണത്.
സംഭവത്തിൽ ബുധനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ വള്ളക്കാലി എബ്രഹാം വില്ലയിൽ ബിൻസി, പ്ലസ് ടു വിദ്യാർഥിനിയായ പാവുക്കര ഫാത്തിമ മൻസിൽ ഫിദ ഹക്കീം എന്നിവർക്ക് പരിക്കേറ്റു.
ബസിന്റെ ഡോർ അടച്ചിരുന്നില്ലെന്നും അമിതാവേഗതയിൽ വന്ന ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോളാണ് തെറിച്ചുവീണത് എന്നും പരിക്ക് പറ്റിയ വിദ്യാർഥിനി പറഞ്ഞു.