പ​ത്ത​നം​തി​ട്ട: റോ​ബി​ന്‍ ബ​സി​നു ബ​ദ​ലാ​യി ഞാ​യ​റാ​ഴ്ച മു​ത​ല്‍ കെ​എ​സ്ആ​ര്‍​ടി​സി പ​ത്ത​നം​തി​ട്ട​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച കോ​യ​മ്പ​ത്തൂ​ര്‍ ലോ ​ഫ്ലോ​ര്‍ സ​ർ​വീ​സി​ന് ആ​ദ്യ​ദി​നം മി​ക​ച്ച പ്ര​തി​ക​ര​ണം. 25,000 രൂ​പ​യു​ടെ ക​ള​ക്ഷ​ൻ ആ​ദ്യ​ദി​നം ത​ന്നെ ല​ഭി​ച്ചു​വെ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പു​ല​ർ​ച്ചെ 4.30-നാ​ണ് ബ​സ് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്. കോ​യ​മ്പ​ത്തൂ​ർ വ​രെ 8,000 രൂ​പ മാ​ത്ര​മാ​ണ് ക​ള​ക്ഷ​ൻ ല​ഭി​ച്ച​തെ​ങ്കി​ലും മ​ട​ക്ക​യാ​ത്ര​യി​ൽ 17,000 രൂ​പ ല​ഭി​ച്ച​ത് നേ​ട്ട​മാ​യി.

ഇ​ന്ന് പു​ല​ർ​ച്ചെ പു​റ​പ്പെ​ട്ട സ​ർ​വീ​സി​ൽ നാ​ല് സീ​റ്റു​ക​ൾ ഒ​ഴി​കെ ബാ​ക്കി​യെ​ല്ലാം നേ​ര​ത്തെ ത​ന്നെ ബു​ക്കിം​ഗ് ല​ഭി​ച്ച​ത് അ​ധി​കൃ​ത​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.