മ​ല​പ്പു​റം: മു​സ്‌​ലിം ലീ​ഗ് മു​ന്ന​ണി മാ​റു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് ലീ​ഗ് നേ​താ​വ് ന​വ​കേ​ര​ള സ​ദ​സി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്ന എ.​കെ. ബാ​ല​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. എ.​കെ. ബാ​ല​നു ശു​ദ്ധ ഭ്രാ​ന്താ​ണെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി പ്ര​തി​ക​രി​ച്ചു.

യു​ഡി​എ​ഫി​ൽ​നി​ന്നു ചാ​ടാ​ൻ ഒ​രു ബാ​ങ്കി​ന്‍റെ കി​ളി​വാ​തി​ൽ ലീ​ഗി​ന് ആ​വ​ശ്യ​മി​ല്ല. ലീ​ഗ് സ്വ​ത​ന്ത്ര്യ പാ​ർ​ട്ടി​യാ​ണെ​ന്നും മു​ന്ന​ണി മാ​റ​ണ​മെ​ങ്കി​ൽ അ​ക്കാ​ര്യം ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​സ്‌​ലിം ലീ​ഗ് യു​ഡി​എ​ഫി​ന്‍റെ നെ​ടും​തൂ​ണാ​യി മു​ന്ന​ണി​യിലു​ണ്ടാ​കും. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ മാ​റ്റാ​ൻ മു​ന്നി​ലു​ണ്ടാ​കു​മെ​ന്നും ലീ​ഗ് വി​ശ്വാ​സ​വ​ഞ്ച​ന കാ​ണി​ക്കി​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി.

മു​സ്‌​ലിം ലീ​ഗി​നു യു​ഡി​എ​ഫു​മാ​യു​ള്ള ബ​ന്ധം തു​മ്മി​യാ​ൽ തെ​റി​ക്കു​ന്ന മൂ​ക്ക​ല്ല. യു​ഡി​എ​ഫി​ന്‍റെ അ​ടി​ത്ത​റ പാ​കി​യ​വ​രും മു​ന്ന​ണി​ക്ക് വേ​ണ്ടി ക​ഷ്ട​പ്പെ​ട്ട​വ​രു​മാ​ണ്. ലീ​ഗ് രാ​ജ്യ​ത്ത് ഇ​ന്ത്യാ മു​ന്ന​ണി​ക്കും കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫി​നും വെ​ന്നി​ക്കൊ​ടി പാ​റി​ക്കാ​ൻ പ​ണി​യെ​ടു​ക്കാ​ൻ പോ​കു​ന്ന​വ​രാ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.