ബ​സ് സ്റ്റാ​ൻ​ഡി​ലെ കെ​ട്ടി​ട​ത്തി​ലെ കോ​ണ്‍​ക്രീ​റ്റ് പാ​ളി അ​ട​ര്‍​ന്നു​വീ​ണു വ​യോ​ധി​ക​ന് ഗു​രു​ത​ര പ​രി​ക്ക്
ബ​സ് സ്റ്റാ​ൻ​ഡി​ലെ കെ​ട്ടി​ട​ത്തി​ലെ കോ​ണ്‍​ക്രീ​റ്റ് പാ​ളി അ​ട​ര്‍​ന്നു​വീ​ണു  വ​യോ​ധി​ക​ന് ഗു​രു​ത​ര പ​രി​ക്ക്
Monday, November 20, 2023 2:53 AM IST
ആ​ല​പ്പു​ഴ: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ലെ കെ​ട്ടി​ട​ത്തി​ലെ മേ​ല്‍​ക്കൂ​ര​യു​ടെ കോ​ണ്‍​ക്രീ​റ്റ് പാ​ളി അ​ട​ര്‍​ന്നു​വീ​ണു വ​യോ​ധി​ക​നാ​യ യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.30ഓ​ടെ കാ​യം​കു​ളം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി പ​ര​മേ​ശ്വ​ര​നാ​ണ് (76) പ​രി​ക്കേ​റ്റ​ത്. ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​ര​നാ​യ പ​ര​മേ​ശ്വ​ര​ന്‍ താ​മ​സ​സ്ഥ​ല​മാ​യ മാ​വേ​ലി​ക്ക​ര​യ്ക്ക് പോ​കാ​ന്‍ ബ​സ് കാ​ത്തു​നി​ല്‍​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം.


ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ പ​ര​മേ​ശ്വ​ര​നെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ല്‍​കി.

അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ള്‍ അ​ട​ര്‍​ന്നു​വീ​ഴു​ന്ന​ത് സ്ഥി​ര​മാ​ണെ​ന്ന് പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ളി​ല്‍ നേ​ര​ത്തേ​യും പ​ല​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<