മുക്കത്തെ വീടുകളില്‍ വ്യാപക മോഷണം; പോലീസ് അന്വേഷണം തുടങ്ങി
Sunday, November 19, 2023 8:57 AM IST
കോഴിക്കോട്: മുക്കത്തെ വീടുകളില്‍ വ്യാപക മോഷണം നടക്കുന്നതായി പരാതി. ഹെല്‍മറ്റും തൊപ്പിയും ധരിച്ചെത്തിയ മോഷ്ടാക്കള്‍ സ്ത്രീയുടെ മാല പൊട്ടിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് ഇരുമ്പിടക്കണ്ടി റസാഖിന്റെ വീട്ടിലെത്തിയ മോഷ്ടാക്കള്‍ സ്ത്രീയുടെ മാല പൊട്ടിച്ചത്. തറോട്, തെച്ചിയാട്ടില്‍ പ്രദേശങ്ങളിലെ പല വീടുകളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. ചില വീടുകളില്‍നിന്ന് മൊബൈല്‍ ഫോണ്‍ അടക്കം മോഷണം പോയി.
മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം മുക്കത്തെ പെട്രോള്‍ പമ്പില്‍ ജീവനക്കാരുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷം പണം കവര്‍ന്നിരുന്നു. ഇതേ സംഘം തന്നെയാണോ വീടുകളില്‍ മോഷണം നടത്തുന്നതെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.