ആശ്രിത നിയമനം; ചട്ടങ്ങളില്‍ ഭേദഗതി
Sunday, November 19, 2023 3:28 AM IST
തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതിപ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകളിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കി സര്‍ക്കാര്‍.
പുതിയ ഉത്തരവ് പ്രകാരം, മരണമടഞ്ഞ ജീവനക്കാരുടെ മാതാവ്,പിതാവ്, ഒഴികെയുള്ളവര്‍ ആശ്രിത നിയമനത്തിന് അപേക്ഷിക്കുമ്പോള്‍,മരണമടഞ്ഞയാളുടെ മാതാവ്, പിതാവ്,വിധവ,വിഭാര്യന് എന്നിവരെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കണമെന്നും ആശ്രിതരായ മക്കളെയും സഹോദരങ്ങളെയും പ്രായപൂര്‍ത്തിയാകുന്നതു വരെ സംരക്ഷിക്കുമെന്നുമുള്ള സമ്മതമൊഴി അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം.
ജൂലൈയില്‍ ഈ നിയമഭേദഗതി സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. അതനുസരിച്ച് നടപടിക്രമങ്ങളില്‍ മാറ്റം വരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്.
1978ല്‍ സി.അച്യുതമേനോന് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആശ്രിതനിയമന ഉത്തരവ് പുറത്തിറങ്ങിയത്. നിലവില്‍ മൊത്തം സര്‍ക്കാര്‍ ജീവനക്കാരില്‍ 30 ശതമാനവും ആശ്രിത നിയമനം നേടിയവരാണ്.
ആശ്രിത നിയമനം നേടിയവര്‍ പ്രായമായ മാതാപിതാക്കളെപ്പോലും സംരക്ഷിക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുയർന്നിരുന്നു.
അത്തരക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം പിടിച്ചെടുത്ത് ആശ്രിതര്‍ക്ക് നല്കാന് കഴിയുന്നതാണ് പുതിയ ഉത്തരവ്.
ജീവനക്കാരന് മരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ആശ്രിതനിയമനം നല്കാനായില്ലെങ്കില് നഷ്ടപരിഹാരം നല്‍കുന്നതും പരിഗണനയിലുണ്ട്.