ഹിന്ദു വിശ്വാസം എന്നെ പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രചാരണത്തിലേക്ക് നയിച്ചു; വിവേക് രാമസ്വാമി
Sunday, November 19, 2023 1:16 AM IST
വാഷിംഗ്ടണ്‍: തന്റെ ഹിന്ദു വിശ്വാസത്തെക്കുറിച്ച് വാചാലനായി റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരരംഗത്തുള്ള വിവേക് രാമസ്വാമി. ഹിന്ദു വിശ്വാസം തനിക്ക് സ്വാതന്ത്ര്യം തരുന്നുവെന്നും പ്രസിഡന്റ്ഷ്യല്‍ കാന്പെയ്നെ ധാര്‍മിക ബാധ്യതയായി ഏറ്റെടുക്കാന്‍ പ്രചോദനം നല്‍കുന്നുവെന്നും രാമസ്വാമി പറയുന്നു.
ദി ഡെയ്ലി സിഗ്നല്‍ പ്ലാറ്റ്ഫോം സംഘടിപ്പിച്ച 'ദി ഫാമിലി ലീഡര്‍' എന്ന പരിപാടിയില്‍ സംസാരിക്കവയൊണ് ഹിന്ദു, ക്രിസ്ത്യന്‍ ദര്‍ശനങ്ങളെക്കുറിച്ച് ഇന്ത്യന്‍-അമേരിക്കന്‍ ബിസിനസുകാരനായ രാമസ്വാമി മനസു തുറന്നത്.
തന്റെ വിശ്വാസം തനിക്ക് സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് പറഞ്ഞ രാമസ്വാമി താന്‍ ഒരു സത്യദൈവമുള്ളതായി വിശ്വസിക്കുന്നുവെന്നും പറഞ്ഞു.
തന്റെ വിശ്വാസപ്രകാരം ഓരോത്തര്‍ക്കും ഓരോ ചുമതലയുണ്ടെന്നും അത് ദൈവത്തിന്റെ ഉപകരണങ്ങള്‍ പോലെ ഓരോത്തരിലും വ്യത്യസ്ഥമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും രാമസ്വാമി പറയുന്നു. എല്ലാവരിലും ദൈവം അധിവസിക്കുന്നുവെന്നും അതിനാല്‍ ഏവരും തുല്യരാണ് എന്നാണ് താന്‍ കരുതുന്നതെന്നും രാമസ്വാമി കൂട്ടിച്ചേര്‍ത്തു.
ഇതോടൊപ്പം കുടുംബമൂല്യങ്ങള്‍,വിവാഹം, മാതാപിതാക്കളോടുള്ള ബഹുമാനം തുടങ്ങിയ വിഷയങ്ങളിലും വിവേക് രാമസ്വാമി സംസാരിച്ചു.