തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി വി​ല​ക്ക് ലം​ഘി​ച്ച് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ച്ച​ട​ക്ക​സ​മി​തി റി​പ്പോ​ർ​ട്ട് കെ​പി​സി​സി​ക്ക് കൈ​മാ​റി. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ​തി​രെ​യു​ള്ള ന​ട​പ​ടി താ​ക്കീ​തി​ലൊ​തു​ങ്ങും.

അ​തേ​സ​മ​യം കെ​പി​സി​സി​ക്ക് കൈ​മാ​റി​യ റി​പ്പോ​ർ​ട്ടി​ന്മേ​ൽ തു​ട​ർ​ന​ട​പ​ടി എ​ന്തെ​ന്നു​ള്ള​ത് നേ​തൃ​ത്വം ആ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. കെ​പി​സി​സി​ക്ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്മേ​ൽ 24ന് ​ശേ​ഷ​മാ​കും തു​ട​ർ ന​ട​പ​ടി ഉ​ണ്ടാ​കു​ക

ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ഒ​രു​കൂ​ട്ട​ർ അ​ച്ച​ട​ക്ക സ​മി​തി​യി​ൽ ഉ​ന്ന​യി​ച്ചെ​ങ്കി​ലും നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ശ​ന താ​ക്കീ​ത് മ​തി എ​ന്നു​ള്ള​താ​ണ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യ അ​ച്ച​ട​ക്ക സ​മി​തി​യു​ടെ ശിപാ​ർ​ശ.

അ​ച്ച​ട​ക്ക സ​മി​തി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​യ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു. ഇ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് താ​ക്കീ​തി​ലേ​ക്ക് ന​ട​പ​ടി ഒ​തു​ക്കു​ന്ന​ത്.