ചെ​ന്നൈ: റി­​സ​ര്‍­​വ് ബാ­​ങ്ക് മു​ന്‍ ഗ­​വ​ര്‍­​ണ​ര്‍ എ­​സ്.​വെ­​ങ്കി­​ട്ട­​ര­​മ­​ണ​ന്‍(92) അ­​ന്ത­​രി­​ച്ചു. ചെ­​ന്നൈ­​യി​ല്‍ വ­​ച്ചാ­​യി­​രു­​ന്നു അ­​ന്ത്യം.

1990-1992 കാ­​ല­​യ­​ള­​വി­​ലാ­​ണ് ആ​ര്‍­​ബി­​ഐ­​യു­​ടെ 18-ാം ഗ­​വ​ര്‍­​ണ­​റാ​യി വെ­​ങ്കി­​ട്ട­​ര­​മ­​ണ​ന്‍ സേ­​വ­​ന­​മ­​നു­​ഷ്ഠി­​ച്ച​ത്. ക­​ടു­​ത്ത സാ­​മ്പ​ത്തി­​ക പ്ര­​തി​സ­​ന്ധി കാ­​ല​ത്തും ഉ­​ദാ­​ര­​വ­​ത്­​ക­​ര­​ണ­​ത്തി­​ന്‍റെ ആ­​ദ്യ നാ­​ളു­​ക­​ളി​ലും റി­​സ​ര്‍­​വ് ബാ­​ങ്കി­​നെ ന­​യി​ച്ച­​ത് അ­​ദ്ദേ­​ഹ­​മാ­​ണ്.

ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ ഉ​പ​ദേ​ശ​ക​നാ​യും ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി​യാ​യും അ​ദ്ദേ​ഹം ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്.

നാ​ഗ​ര്‍­​കോ­​വി­​ലി​ല്‍ ജ­​നി­​ച്ച വെ­​ങ്കി­​ട്ട­​ര­​മ­​ണ​ന്‍ ആ­​റ്റി­​ങ്ങ​ല്‍ മോ­​ഡ​ല്‍ ബോ­​യ്‌­​സ് സ്­​കൂ­​ളി​ലും തി­​രു­​വ­​ന­​ന്ത­​പു­​രം യൂ­​ണി­​വേ­​ഴ്‌­​സി­​റ്റി കോ­​ള­​ജി​ലും പ​ഠ­​നം ന­​ട­​ത്തി­​യി­​ട്ടു​ണ്ട്.