നവകേരള സദസ് പിആര്‍ ഏജന്‍സികളുടെ നിര്‍ദേശപ്രകാരം: ചെന്നിത്തല
Saturday, November 18, 2023 9:12 AM IST
തൃശൂര്‍: നവകേരള സദസിനെതിരേ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിആര്‍ ഏജന്‍സികളുടെ നിർദേശപ്രകാരമാണ് നവകേരള സദസും യാത്രയും സംഘടിപ്പിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
ഏഴ് കൊല്ലമായി ജനങ്ങള്‍ക്കിടയിലിറങ്ങാത്ത രാജാവ് ഇപ്പോള്‍ എന്തിനാണ് ഇറങ്ങുന്നതെന്ന് ആളുകൾക്ക് അറിയാം. പരിപാടി തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.
അഞ്ച് പൈസ കൈയില്‍ ഇല്ലാത്ത സമയത്ത് കോടികള്‍ മുടക്കി നവ കേരള സദസ് നടത്തുന്നത് എന്തിനാണെന്ന് ചെന്നിത്തല ചോദിച്ചു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. ലൈഫില്‍ വീട് പൂര്‍ത്തിയാക്കാതെ ജനങ്ങള്‍ വലയുന്നു. ക്ഷേമപെന്ഷന് നല്‍കുന്നില്ല.
സര്‍ക്കാര്‍ ചെലവില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന പിണറായി വിജയന് മോദി ചെയ്യുന്ന അതേ കാര്യമാണ് ചെയ്യുന്നത്. ഇതൊന്നും ജനങ്ങള്‍ക്ക് മുന്നില്‍ ചിലവാകില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 20 സീറ്റും നേടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.