അതിർത്തിയിൽ നിന്ന് രണ്ടു ഡ്രോണുകളും ഹെറോയിനും കണ്ടെടുത്തു
Saturday, November 18, 2023 4:43 AM IST
ചണ്ഡീഗഢ്: പഞ്ചാബിലെ ടാൺ തരണിലും അമൃത്സറിലുമായി ഇന്ത്യ-പാക് അതിർത്തിക്ക് സമീപം വെള്ളിയാഴ്ച രണ്ട് ഡ്രോണുകളും 550 ഗ്രാം ഹെറോയിനും കണ്ടെടുത്തതായി ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് സൈനികരും പഞ്ചാബ് പോലീസും ചേർന്ന് ടാൺ തരണിലെ കലാഷ് ഹവേലിയനിൽ തെരച്ചിൽ നടത്തുകയായിരുന്നു.
തെരച്ചിലിനിടെ ഒരു വയലിൽ നിന്ന് ചൈനീസ് നിർമ്മിത ക്വാഡ്കോപ്ടർ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. അമൃത്സറിൽ, രത്തൻ ഖുർദ് ഗ്രാമത്തിന് സമീപമുള്ള വയലിൽ നിന്ന് തകർന്ന നിലയിൽ മറ്റൊരു ഡ്രോണും 550 ഗ്രാം ഹെറോയിൻ പാക്കറ്റും കണ്ടെടുത്തു.