വഹാബ് റിയാസിനെ മുഖ്യ സെലക്ടറായി നിയമിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്
Saturday, November 18, 2023 12:59 AM IST
ഇസ്ലാമാബാദ്: മുന്‍ താരം വഹാബ് റിയാസിനെ പാക് ടീമിന്റെ പുതിയ മുഖ്യ സെലക്ടറായി നിയമിച്ച് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി).
മുന്‍ സെലക്ടര്‍ ഇന്‍സമാം ഉള് ഹഖ് രാജിവെച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് പിസിബി റിയാസിനെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്.
പാക്കിസ്ഥാന് താരങ്ങളുടെ പരസ്യകരാറുകള്‍ കൈകാര്യം ചെയ്യുന്ന ഏജന്റ് തല്‍ഹ റഹ്മാനിയുടെ യാസോ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന കമ്പനിയില്‍ ഇന്‍സമാമിനും ഓഹരി പങ്കാളിത്തമുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് ഇന്‍സമാമിനെതിരേ പിസിബി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഒക്ടോബര്‍ 30ന് അദ്ദേഹം രാജിവയ്ക്കുന്നത്.
അതേസമയം മുഖ്യ സെലക്ടറുടെ റോള്‍ ഏറ്റെടുക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് റിയാസ് പ്രതികരിച്ചു. മുന്‍ കളിക്കാരെ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള പിസിബിയുടെ തീരുമാനം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനു വേണ്ടി 27 ടെസ്റ്റുകളും 91 ഏകദിനങ്ങളും 36 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് റിയാസ്. പാക്കിസ്ഥാനു വേണ്ടി തുടര്‍ച്ചയായി മൂന്ന് ലോകകപ്പുകളിലും കളിച്ചു.